ഐ.സി.എസ്; ശംസുൽ ഉലമ കീഴന ഓർ ആണ്ടനുസ്മരണം ഇന്ന്
മനാമ:തഖ്‌വയും,ലാളിത്യവും, കരുണയും,എളിമയും വിനയവും തന്റെ ജീവിതത്തിലൂടെ കാണിച്ചു തരികയും, പണ്ഡിതനും, കേരള സംസ്ഥാന ജംഇയത്തുൽ ഉലമ സ്ഥാപക വൈസ്പ്രസിഡണ്ടും, വഫാത് സംഘത്തിന്റെ പ്രസിഡണ്ടുമായിരുന്ന ശംസുൽ ഉലമ കീഴന ഓർ (ഖു.സി.)ടെ പതിനെട്ടാമത് ആണ്ടനുസ്മരണം ഐ. സി. എസ് ബഹ്‌റൈൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാത്രി 9 മണിക്ക് മുഹറഖ് സയാനി മജ്ലിസിൽ വെച്ചു നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഹൃസ്വ സന്ദർശനാർത്ഥം ബഹ്‌റൈനിൽ എത്തിയ കേരള സംസ്ഥാന സുന്നി യുവജന ഫെഡറേഷൻ (എസ്. വൈ. എഫ് ) പ്രസിഡണ്ടും, കേരള സുന്നി ജമാഅത് ട്രഷററും അരൂർ ദാറുൽ ഖൈർ പ്രിൻസിപ്പളും, വാഗ്മിയുമായ സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ അനുസ്മരണ പ്രഭാഷണം നടത്തും. തുടർന്നു നടക്കുന്ന ഖത്തം ദുആ ആത്മീയ മജ്‌ലിസിന് തങ്ങൾ നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രതേക സൗകര്യമുണ്ടായിരിക്കുന്നതാണ്.

