കൊ­യി­ലാ­ണ്ടി­ കൂ­ട്ടം ബഹ്‌റൈൻ ചാ­പ്റ്റർ പു­നഃസംഘടി­പ്പി­ച്ചു­


മനാമ: അൽഓസ്‌റ റെസ്റ്റോറന്റിൽ ചേർന്ന കൊയിലാണ്ടി താലൂക്ക് നിവാസികളുടെ ഫേസ്ബുക്ക് ഗ്ലോബൽ കൂട്ടായ്മയായ കൊയിലാണ്ടി കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ജനറൽ ബോഡി യോഗം വരും വർഷത്തെ പ്രവർത്തനത്തിനായി എക്സിക്യുട്ടീവ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ഗ്ലോബൽ കമ്മിറ്റി പ്രതിനിധികളായ ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ.ടി സലിം, അഡ്മിൻ ജെ.പി.കെ തിക്കോടി, ജസീർ കാപ്പാട് എന്നിവർ പുതിയ കമ്മിറ്റി പുനഃസംഘടനയ്ക്ക് നേതൃത്വം നൽകി.

അബ്ദുൾ റഹ്മാൻ അസീൽ, എ.സി.എ ബക്കർ, ചന്ദ്രൻ തിക്കോടി, ലത്തീഫ് ആയഞ്ചേരി, മജീദ് തണൽ, സുരേഷ് തിക്കോടി, ഉസ്‍മാൻ ടിപ്ടോപ് എന്നിവർ രക്ഷാധികാരികളും, ഗിരീഷ് കാളിയത്ത് (പ്രസിഡണ്ട്), ജബ്ബാർ കുട്ടീസ് (വൈസ് പ്രസിഡണ്ട്), ഹനീഫ് കടലൂർ (ജനറൽ സെക്രട്ടറി), ശിഹാബ് തൊടുവയിൽ താഴെ (അസിസ്റ്റന്റ് സെക്രട്ടറി), നൗഫൽ നന്തി (ട്രഷറർ), രാകേഷ് പൗർണ്ണമി (അസിസ്റ്റന്റ് ട്രഷറർ) എന്നിവർ ഭാരവാഹികളുമായുള്ള കമ്മിറ്റിയിൽ വിവിധ സബ്‌കമ്മിറ്റി കൺവീനർമാരായി ബിജു വി.എൻ (ചാരിറ്റി), ആബിദ് കുട്ടീസ് (പ്രോഗ്രാം), ശിഹാബ് പ്ലസ് (മീഡിയ) എന്നിവരെയും തിരഞ്ഞെടുത്തു. തുടർന്ന് നടന്ന ചടങ്ങിൽ കൊയിലാണ്ടി കൂട്ടം ഖത്തർ ചാപ്റ്റർ സജീവ അംഗം മാഷിദ് ചെങ്ങോട്ടുകാവിന്റെ വേർപാടിൽ യോഗം അനുശോചനം രേഖപ്പെടുത്തി. 

കൊയിലാണ്ടി താലൂക്കിലെ സ്കൂളുകളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്ന രണ്ടായിരത്തിൽപ്പരം വിദ്യാർത്ഥികൾക്ക് മെയ് ആദ്യവാരം നാട്ടിൽ വെച്ച് നൽകുന്ന സ്കൂൾ കിറ്റ് വിതരണം ഉൾപ്പെടയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാനും വാർഷിക ജനറൽ ബോഡി യോഗം തീരുമാനം എടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed