ജി­.എസ്.എസ് മലയാ­ള പാ­ഠശാ­ല ഉദ്ഘാ­ടനം ചെ­യ്തു­


മനാമ: സൽമാനിയ കാനു ഗാർ‍ഡനിൽ വില്ല നന്പർ 28ൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മലയാള പാഠശാല പ്രവേശനോത്സവം ജി.എസ്.എസ്് ചെയർ‍മാൻ‍ കെ.ചന്ദ്രബോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഹ്‌റൈൻ‍ കേരളീയ സമാജം പ്രസിഡണ്ട്‌ പി.വി രാധാകൃഷ്ണപിള്ള ഭദ്രദീപം കൊളിത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജിഎസ്.എസ് ജനറൽ സെക്രട്ടറി പി. ശശീധരൻ‍ സ്വാഗതപ്രസംഗം നടത്തി.

ബി.കെ.എസ് മലയാള പാഠശാല കൺവീനർ നന്ദകുമാർ‍, ബി.കെ.എസ്് ജനറൽ സെക്രട്ടറി എം.പി രഘു, സുധി, സുരേഷ്്, ജി.എസ്.എസ് അസിസ്റ്റന്റ്‌ സെക്രട്ടറി ബിനുരാജ് എന്നിവർ‍ ആശംസകൾ നേർന്നു. ചടങ്ങിൽ ഡയറക്ടർ‍ ബോർ‍ഡ്‌ അംഗങ്ങളും മറ്റ് ജിഎസ്.എസ് കുടുംബംഗങ്ങളും സംബന്ധിച്ചു.

ഏപ്രിൽ 14ന് (ശനിയാഴ്ച) വൈകുന്നേരം 7:30ന് ക്ലാസുകൾ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. പുതിയതായി ആരംഭിക്കുന്ന മലയാള പാഠശാല പൂർണ്‍ണമായും കേരള സർ‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ളതും മുഖ്യമന്ത്രി ചെയർ‍മാനായ മലയാളം മിഷന്‍റെ അംഗീകാരമുള്ള പാഠ്യപദ്ധതി പ്രകാരമുള്ള പുസ്തകങ്ങളാണ് പഠിപ്പിക്കുന്നത്.

എല്ലാവർ‍ഷവും പരീക്ഷ നടത്തുന്നത് മലയാള മിഷന്‍റെ പൊതുവേദിയായ ബഹ്‌റൈൻ‍ കേരളീയ സമാജത്തിൽ വെച്ചായിരിക്കും. ബഹ്‌റൈൻ കേരളീയ സമാജത്തിന്‍റെയും മലയാളം മിഷന്‍റെയും പരിചയ സന്പന്നരുടെ പരിശീലനം ലഭിച്ച അദ്ധ്യാപകരാണ് ഇവിടെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. എല്ലാ ദിവസവും വൈകീട്ട് 7:30 മുതൽ‍ ജി.എസ്.എസ് ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്. ചടങ്ങിൽ മലയാള പാഠശാല കൺവീനർ ജോസ്‌കുമാർ എസ് നന്ദി രേഖപ്പെടുത്തി. കൂടുതൽ‍ അന്വേഷണങ്ങൾ‍ക്ക് 39932144, 39882437,39275221. എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed