മനാ­മയും പരി­സരങ്ങളും കവർ­ച്ചാ­ സംഘങ്ങൾ താ­വളമാ­ക്കു­ന്നു­


മനാമ : മനാമയിലും പരിസരങ്ങളിലും കവർച്ചാ സംഘങ്ങൾ താവളമാക്കുന്നു. അടുത്തകാലത്തായി ചെറുതും വലുതുമായ നിരവധി മോഷണങ്ങളാണ് മനാമ, ഗുദൈബിയ ഭാഗങ്ങളിൽ നടന്നിട്ടുള്ളത്. പകൽ സമയത്ത് ആളുകൾ ഇല്ലാത്ത വീടുകൾ കേന്ദ്രീകരിച്ചാണ് പല മോഷണങ്ങളും നടക്കുന്നത്. ഈയിടെ കവർച്ചക്കാരുടെ ആക്രമണത്തിൽ പരിക്കേറ്റ അഫ്‌സലിനെ തള്ളിയിട്ട കെട്ടിടം കേന്ദ്രീകരിച്ചുള്ള ക്രിമിനൽ സംഘത്തിൽപ്പെട്ട ആളുകൾ തന്നെയാണ് മാനമയിലെയും പരിസരങ്ങളിലുമുള്ള വീടുകളിലെയും മോഷണത്തിന് പിന്നിലെന്ന് പ്രദേശവാസികൾ സംശയം പ്രകടിപ്പിക്കുന്നു. 

പൂട്ടിയിട്ട വീടുകൾ കൃത്രിമ താക്കോലുകൾ ഉപയോഗിച്ച് തുറന്ന് ഷെൽഫിലുള്ള വിലപിടിച്ച വസ്തുക്കളാണ് മോഷ്ടാക്കൾ കടത്തിക്കൊണ്ട് പോകുന്നത്. അപൂർവ്വം ചിലർ പോലീസിൽ പരാതി നൽകുന്നുണ്ടെങ്കിലും ചെറിയ മോഷണ സംഭവങ്ങളിൽ കേസിന് പിറകെ നടക്കേണ്ട കാര്യമാലോചിച്ച് പലരും പരാതി നൽകുന്നില്ല. അത് മോഷ്ടാക്കൾക്ക് സ്വൈര്യ വിഹാരം നടത്തുന്നതിന് പ്രോത്സാഹനമാകുന്നുണ്ട്. മയക്ക് മരുന്ന്, മദ്യം തുടങ്ങിയവയ്ക്ക് അടിമപ്പെട്ടിരിക്കുന്ന ചിലർ തുച്ഛമായ പണത്തിന് വേണ്ടി പോലും കവർച്ചകൾ നടത്തുന്നു. അതുകൊണ്ട്തന്നെ ഒറ്റയ്ക്ക് നടന്നുപോകുന്നവരെ ആക്രമിച്ചും വീട്ടമ്മമാരെ പതിയിരുന്ന് അവരുടെ ആഭരണങ്ങൾ തട്ടിപ്പറിച്ചും നടക്കുന്ന കവർച്ചാ ശ്രമങ്ങളെ പ്രവാസികൾ അടക്കമുള്ളവർ കരുതിയിരിക്കേണ്ടിയിരിക്കുന്നു. അടുത്തടുത്തുള്ള കെട്ടിടങ്ങൾക്കിടയിലൂടെയുള്ള വഴിയിലൂടെ ഒറ്റയ്ക്കുള്ള യാത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്.

You might also like

Most Viewed