സ്നേഹസായാഹ്നവും കുടുംബ സംഗമവും നടത്തി


മനാമ: കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘സ്നേഹസായാഹ്‌നം’ സംഘടിപ്പിച്ചു. വൈസ് പ്രസിഡണ്ട് നസീർ നെടുങ്കണ്ടം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി.എം സാദിഖലീ, സംസ്ഥാന പ്രസിഡണ്ട് എസ്.വി ജലീൽ എന്നിവർ പരിപാടി ഉദ്ഘാടനം ചെയ്തു. പി.എം സാദിഖലീയെ കെ.എം.സി.സി പ്രസിഡിണ്ട് എസ്.വി ജലീൽ പൊന്നാട അണിയിച്ച് ആദരിച്ചു. സൗത്ത് സോൺ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡണ്ട് റഷീദ് ആറ്റൂർ സമ്മാനിച്ചു. 

അഡ്വ. പി.എം സാദിക്കലി, കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ, പി.വി സിദ്ദിഖ്, ഗഫൂർ കൈപമംഗലം, ശരഫുദ്ദീൻ മാരായമംഗലം, ഷംസു കൊച്ചിൻ തുടങ്ങിയവർ ആശംസകൾ നേർന്നു. കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന ഭാരവാഹികൾ, സംസ്ഥാന വനിതാവിംഗ് ഭാരവാഹികൾ ഉൾപ്പടെ നിരവധിപേർ പങ്കെടുത്ത പരിപാടിയിൽ കുട്ടികളുടെ വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി.

സബിത അബ്ദുൾ കാദർ (പ്രസിഡണ്ട്), അൻസില ഫിറോസ്‌ (ജനറൽ സെക്രട്ടറി), ഫൗസിയ മനാഫ് (ട്രാഷറർ) എന്നിവർ ഭാരവാഹികളായി സൗത്ത്സോൺ വനിതാ വിംഗിനും ഇതോടൊപ്പം രൂപം നൽകി. സൗത്ത് സോൺ നേതാക്കളായ അബ്ദുൽഖാദർ ചേലക്കര, ഫിറോസ് പന്തളം, സലിം കാഞ്ഞാർ, ഒമർ അബ്ദുള്ള, ഷഫീഖ് അവിയൂർ, നിയാസ് നാസർ, സജീർ ബദറുദ്ദീൻ, ഷാജഹാൻ, ബീരാൻ കുഞ്ഞി അബ്ദുൾ ഖാദർ, മനാഫ് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഇതോടനുബന്ധിച്ച് നടന്ന സൗത്ത്സോൺ അംഗങ്ങളുടെ കുടുംബ സംഗമത്തിൽ നിരവധി കുടുംബങ്ങൾ പങ്കെടുത്തു.

You might also like

Most Viewed