മനാമയിലെ ക്രിമിനൽ സംഘങ്ങൾ; പാർലമെന്റിൽ ഉന്നയിക്കുമെന്ന് എം.പി

മനാമ: മനാമയിലെയും പരിസരത്തെയും ക്രിമിനൽ സംഘങ്ങളുടെ താവളങ്ങളെപ്പറ്റിയും ഗല്ലികളിലെ സാമൂഹ്യ വിരുദ്ധരെപ്പറ്റിയും മദ്യ മയക്കുമരുന്ന് മാഫിയയുടെ വിളയാട്ടത്തെക്കുറിച്ചും പാർലമെന്റിൽ ഉന്നയിക്കുമെന്ന് പാർലമെന്റ് അംഗം അബ്ദുൽ വാഹിദ്കറാത്തെ പറഞ്ഞു.മനാമയിൽ മോഷ്ടാക്കൾ രണ്ടാം നിലയിൽ നിന്നും തള്ളിയിട്ട് നട്ടെല്ലിന് ഗുരുതര പരിക്കുകളുമായി സൽമാനിയ ആശുപത്രിയിൽ കഴിയുന്ന കൊല്ലം നിലമേൽ സ്വദേശി അഫ്സലിനെ സന്ദർശിക്കവെ ഇക്കാര്യത്തിൽ ആശങ്കകൾ പങ്കുവെച്ച സാമൂഹ്യ പ്രവർത്തകരോടാണ് എം.പി പാർലമെന്റിൽ ഈ വിഷയം സംസാരിക്കുമെന്ന് ഉറപ്പ് നൽകിയത്. ബഷീർ അന്പലായി, സിയാദ് ഏഴംകുളം, നിസാർ കൊല്ലം, സഈദ് റമദാൻ നദ്−വി, കെ.ടി സലീം, അഷ്കർ പൂഴിത്തല, ലത്തീഫ് കൊയിലാണ്ടി എന്നിവരെ കൂടാതെ ഐ.സി.എഫ് നേതാക്കളായ സൈനുദ്ദീൻ സഖാഫി, എം.സി അബ്ദുൽ കരീം എന്നിവരും എം.പിയോടൊപ്പം ഉണ്ടായിരുന്നു.