കാണാതായ അഞ്ച് വയസുകാരനെ കണ്ടെത്തി
മനാമ : ഹിദ്ദിൽനിന്ന് കാണാതായ അഞ്ച് വയസുകാരനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സുരക്ഷിതനായി കണ്ടെത്തി. തെരുവിലെ തിരക്കിനിടയിൽ ഒറ്റപ്പെട്ട കുട്ടിയെ സമീപവാസി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. സംഭവം ഹിദ്ദ് പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിനുമുന്പെ പ്രദേശവാസികളും കുട്ടിയുടെ ബന്ധുക്കളും തിരച്ചിൽ ആരംഭിച്ചിരുന്നു. കെട്ടിടത്തിന്റെ രണ്ടാമത്തെ നിലയിലുള്ള അപ്പാർട്ട്മെന്റിൽ നിന്ന് ആൺകുട്ടിയെ കാണാതായെന്നും കുട്ടിയെ കണ്ടെത്താനായിെല്ലന്നുമാണ് കുടുംബാംഗം പോലീസിനെ അറിയിച്ചത്. കുട്ടിയെ പിന്നീട് മാതാപിതാക്കൾക്ക് കൈമാറി.

