4 പി­.എം ന്യൂസ് ‘യെസ് യു­ കാ­ൻ­’ സെ­മി­നാർ നാ­ളെ­


മനാമ : വിദ്യാർത്ഥികൾക്ക് ഉന്നതവിജയം കൈവരിക്കാൻ സഹായിക്കുന്ന പഠന രീതികൾ ഉൾക്കൊള്ളിച്ചുകൊണ്ട് ഇന്ത്യൻ എക്സലന്റ് എജ്യുക്കേഷണൽ സെന്ററിന്റെ സഹകരണത്തോടെ 4 പി.എം ന്യൂസ് ‘യെസ് യു കാൻ’ എന്ന പേരിൽ നാളെ വൈകീട്ട് 5 മണി മുതൽ രാത്രി 8 മണി വരെ സെമിനാർ സംഘടിപ്പിക്കുന്നു. 10, 11, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി ബഹ്‌റൈനിലെ പ്രമുഖ കൗൺസിലറും വിദ്യാഭ്യാസ വിദഗ്ദ്ധനുമായ ഡോ. ജോൺ പനയ്‌ക്കൽ ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. കൂടാതെ ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉൾപ്പെടുത്തിയ എക്സാം പരിശീലനവും, ഫലപ്രഖ്യാപനവും, ഒപ്പം ഓർമശക്തി, ഏകാഗ്രത എന്നിവ വർദ്ധിപ്പിക്കാനും, എത്ര പഠിച്ചിട്ടും മനസിലാകാത്ത വിഷയങ്ങൾ എളുപ്പത്തിൽ പഠിച്ചെടുക്കാനും സഹായിക്കുന്ന പഠന ടിപ്പുകൾ, ബ്രയിൻ സ്റ്റോർമിംഗ് പരിശീലനങ്ങൾ തുടങ്ങിയവയും വിദ്യാർത്ഥികൾക്ക് വേണ്ടി ഒരുക്കിയിട്ടുണ്ട്. സെമിനാറിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 38444681 എന്ന മൊബൈൽ നന്പറിൽ വിളിക്കാവുന്നതാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed