ബഹുനിലക്കെട്ടിടത്തിൽ അഗ്നിബാധ

മനാമ : തലസ്ഥാന നഗരത്തിലെ ഒരു ബഹുനില ഹോട്ടൽ കെട്ടിടത്തിൽ അഗ്നിബാധ. ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം. തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവം നടന്നയുടനെ സിവിൽ ഡിഫൻസ് ടീം സ്ഥലത്തെത്തി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
പ്രതികരണം അറിയിക്കാൻ ഹോട്ടലുടമകളും തയ്യാറായിട്ടില്ല. മനാമയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപ്പിടിത്തം സിവിൽ ഡിഫൻസ് ടീം നിയന്ത്രണവിധേയമാക്കിയതായി ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിൽ പ്രസ്താവിച്ചിട്ടുണ്ട്.