ഉപതി­രഞ്ഞെ­ടു­പ്പ് : രാ­ജസ്ഥാ­നിൽ‍ കോ­ൺ‍­ഗ്രസ് തരംഗം; ബംഗാ­ളിൽ‍ തൃ­ണമൂൽ‍


ജയ്പൂർ‍ : രാജസ്ഥാനിലെ രണ്ട് ലോക്‌സഭാ സീറ്റുകളിലേയ്ക്കും ഒരു നിയമസഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ ബി.ജെ.പിയെ ഞെട്ടിച്ച് കോൺ‍ഗ്രസിന്റെ മുന്നേറ്റം. നിയമസഭാ സീറ്റായ മണ്ധൽഗറിൽ കോൺ‍ഗ്രസ് സ്ഥാനാർത്ഥി വിവേക് ധാക്കഡ് 12,976 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടൊപ്പം വോട്ടെടുപ്പ് നടന്ന ആൾവാർ, അജ്മീർ ലോക്സഭാ സീറ്റുകളിലും കോൺഗ്രസ് വൻ ഭൂരിപക്ഷത്തോടെ വിജയം ഉറപ്പാക്കി. ഏറ്റവും ഒടുവിലത്തെ സൂചന പ്രകാരം അജ്മീറിൽ കോൺഗ്രസിന്റെ രഘു ശർമ്മ 45,000 വോട്ടിനും ആൾവാറിൽ കരൺ സിംഗ് യാദവ് 72,000 വോട്ടിനും ലീഡ് ചെയ്യുകയാണ്. അജ്മീർ‍ എം.പിയായിരുന്ന സൻ‍വർ‍ലാൽ‍ ജാട്ട്, ആൾ‍വാർ‍ എം.പി ചന്ദ്‌നാഥ്, മണ്ധൽ‍ഗർ‍ എം.എൽ.‍എ കീർ‍ത്തി കുമാരി എന്നിവരുടെ നിര്യാണത്തെ തുടർ‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റുകളാണ് മൂന്നും.

അതേസമയം പശ്ചിമ ബംഗാളിലെ നാവോപര നിയമസഭാ സീറ്റിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി സുനിൽ സിംഗ് വൻ വിജയം നേടി. 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബി.ജെ.പി സ്ഥാനാർത്ഥിയെ തോൽപ്പിച്ചത്. സി.പി.എം മൂന്നാമതും കോൺഗ്രസ് നാലാം സ്ഥാനത്തുമാണ്. ബംഗാളിലെ ഉലുബെറിയ ലോക്സഭാ മണ്ധലത്തിലും തൃണമൂൽ സ്ഥാനാർത്ഥി വിജയത്തിലേയ്ക്ക് നീങ്ങുകയാണ്.

You might also like

Most Viewed