യു.എസിന്റെ തീരുമാനം സമാധാനത്തിന് ഭീഷണിയാണെന്ന് ബഹ്‌റൈൻ വിദേശകാര്യ സഹമന്ത്രി

മനാമ : ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിക്കുകയും ഇസ്രായേലിലെ അമേരിക്കൻ എംബസി ജെറുസലേമിലേയ്ക്ക് മാറ്റാൻ നിർദ്ദേശിക്കുകയും ചെയ്ത യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സമാധാനത്തിന് ഭീഷണിയാണെന്ന് ബഹ്‌റൈൻ വിദേശകാര്യ സഹമന്ത്രി അബ്ദുള്ള ബിൻ ഫൈസൽ ബിൻ ജബൂർ അൽ ദോസരി. അറബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുയായിരുന്നു അദ്ദേഹം.