റിഫയിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു

മനാമ : ഇന്നലെ കിഴക്കൻ റിഫയിൽ നിർത്തിയിട്ടിരുന്ന കാർ കത്തിനശിച്ചു. സമീപത്തുള്ള ബിൽഡിങ്ങിലേയ്ക്കും തീ പടർന്നു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാ വിഭാഗം തീ അണച്ചതായും ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നും സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു. തീപിടുത്തത്തിൽ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകൾ നടപടികൾ സ്വീകരിച്ചു.