സ്‌കൂളുകൾ മെച്ചപ്പെടുത്താൻ ബഹ്‌റൈൻ വിദ്യാഭ്യാസമന്ത്രാലയം നടപടികൾ സ്വീകരിക്കുന്നു


മനാമ : സർക്കാർ, സ്വകാര്യ സ്കൂളുകളും പ്രത്യേകിച്ച് പിന്നോക്കം നിൽക്കുന്ന സ്കൂളുകളും നിരീക്ഷിക്കാൻ മന്ത്രാലയം നിരവധി നടപടികൾ കൈള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജീദ് ബിൻ അലി അൽ നുഐമി അറിയിച്ചു. ഗവൺമെന്റ് ഫോറം 2017ൽ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാന്റെ നിർദ്ദേശപ്രകാരമാണ് ഈ നടപടികൾ. സ്കൂളുകളുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പരിശ്രമത്തിന്റെ ഭാഗമായി, മന്ത്രിസഭ ഉത്തരവ് ഇറക്കിയതായും ഡോ. അൽ നുഐമി പറഞ്ഞു.വിദ്യാഭ്യാസ  പ്രവർത്തനത്തിൽ  പിന്നോക്കം നിൽക്കുന്ന സ്വകാര്യ സ്കൂളുകളുടെ പ്രശ്നങ്ങൾ പരിഹരിക്കുക, പഠന പ്രക്രിയ കൂടുതൽ നിലവാരമുള്ളതാക്കാൻ സഹായിക്കുക, കുട്ടികളുടെ പഠനച്ചെലവുകളിൽ മാതാപിതാക്കളെ സഹായിക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.  സ്കൂളുകൾ അതിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിൽ പരാജയപ്പെടുകയോ അല്ലെങ്കിൽ സ്ഥിതിഗതികൾ പരിഹരിക്കാനുള്ള ഗൗരവം കാണിക്കാതിരിക്കുകയോ ചെയ്യുകയാണെങ്കിൽ, പുതിയ ശാഖകൾ തുറക്കാനുള്ള അപേക്ഷകൾക്ക് അനുമതി നൽകാതിരിക്കുക, സ്കൂളിന്റെ ലൈസൻസ് റദ്ദാക്കുക തുടങ്ങിയ നടപടികൾ കൈക്കൊള്ളുന്നതാണെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. തൊഴിൽ മേഖലയിലെ പരിവർത്തനങ്ങളുമായി സഹകരിച്ചുപോകാൻ പാകമായ ഒരു തലമുറയെ വളർത്തിയെടുക്കുന്നതിനും, ബഹ്റൈൻ എക്കണോമിക് വിഷൻ 2030നുള്ളിൽ ഗവണ്മെൻറ് ആക്ഷൻ പ്ലാൻ നടപ്പിലാക്കുന്നതിനുമായുള്ള  പ്രിൻസ് സൽമാന്റെ നിർദേശങ്ങളെ മന്ത്രി ആദരിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed