പ്രകൃ­തി­സംരക്ഷണം പ്രധാ­ന പാ­ഠം : ജയറാം രമേശ്


ഷാർജ : പ്രകൃതിയെ സംരക്ഷിക്കുകയെന്നതാണ് ഏറ്റവും പ്രധാനപാഠമെന്ന് ജയറാം രമേശ് എം പി. ഷാർ‍ജ അന്താരാഷ്ട്ര പുസ്തകമേളയിൽ‍ സ്കൂൾ‍ വിദ്യാർ‍ത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ സ്നേഹിക്കാനും സംരക്ഷിക്കാനുമാണ് മുൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്റു പഠിപ്പിച്ചതെന്നും കുട്ടികളുമായുള്ള സംവാദത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസവും ആരോഗ്യവുമാണ് കേരളത്തെ ഇന്ത്യയിലെ മാതൃകാ സംസ്ഥാനമാക്കി മാറ്റിയത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകൾ‍ക്കിടെ ഇന്ത്യയിലെ അടിസ്ഥാന സൗകര്യരംഗത്തും, വാർ‍ത്താവിനിമയരംഗത്തും വലിയ മാറ്റങ്ങൾ‍ കൊണ്ടുവരാൻ‍ ഭരണകർ‍ത്താക്കൾ‍ക്ക് കഴിഞ്ഞിട്ടുണ്ട്. മൊബൈൽ‍ ഫോണും, ബൈക്കുകളുമെല്ലാം ഗ്രാമങ്ങളിൽ‍ സാധാരണയായി. എന്നാൽ ഗ്രാമീണ മേഖലയിലെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിലും ഇനിയും മുന്നേറേണ്ടതുണ്ട്. ഈ രംഗത്തെ മുന്നേറ്റമാണ് കേരളത്തെ വ്യത്യസ്തമാക്കുന്നതെന്ന് ജയറാം രമേശ് പറഞ്ഞു. മൊത്തം ജനങ്ങളിൽ 60 ശതമാനവും ഗ്രാമങ്ങളിൽ ജീവിക്കുന്നവരാണ്, അവർക്കെല്ലാം തുല്യ വിദ്യാഭ്യാസം നേടാൻ അവകാശമുണ്ട്. അതിനായി സർക്കാരിന്റെ കൂടെ സ്വകാര്യസംരംഭകരും സഹകരിക്കണം. രാജ്യത്തിന്റെ സാന്പത്തിക രംഗത്ത് സഹകരിക്കുന്നപോലെ പാവപ്പെട്ടവർക്ക് അടിസ്ഥാന വിദ്യാഭ്യാസം നേടിക്കൊടുക്കാനും സ്വകാര്യ നിക്ഷേപകർ മുന്നോട്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed