ഭീകര പ്രവർത്തനത്തിന് യുവാവിന് 10 വർഷം തടവും 100,000 ബഹ്‌റൈൻ ദിനാർ പിഴയും

മനാമ: വിദേശത്ത് നിന്നുള്ള ഉത്തരവുകൾ അനുസരിച്ച് രാജ്യത്ത് ഭീകര പ്രവർത്തനങ്ങൾ നടത്തിയ യുവാവിനെ 10 വർഷത്തേയ്ക്ക് ജയിലിലടയ്ക്കുകയും 100,000 ബഹ്‌റൈൻ ദിനാർ പിഴ ചുമത്തുകയും ചെയ്തു. ഹൈ ക്രിമിനൽ കോടതിയുടെ പ്രസ്താവനയനുസരിച്ച് 23 വയസുകാരനായ ഇയാൾക്ക് ഇറാനിൽ സൈനിക പരിശീലനം ലഭിച്ചിട്ടുള്ളതായാണ് വിവരം. ഭീകര പ്രവർത്തനങ്ങളിലേയ്ക്ക് ഇയാളെ നിയമിച്ച 22കാരന് 7 വർഷം തടവ് വിധിച്ചു. ഇവരോടൊപ്പം അറസ്റ്റ് ചെയ്ത 17 വയസുള്ള യുവാവിനെ മോചിപ്പിച്ചു.