ബഹ്‌റൈൻ ഒരു­ സന്പൂ­ർ­ണ്ണമാ­യ രാ­ഷ്ട്രമാ­യി­ തു­ടരു­മെ­ന്ന് പ്രധാ­നമന്ത്രി­


മനാമ : ദേശീയ തലത്തിൽ ഐക്യത സംരക്ഷിക്കുന്നതും ശക്തിപ്പെടുത്തുന്നതും പ്രാധാന്യമർഹിക്കുന്ന കാര്യങ്ങളാണെന്ന് പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ വ്യക്തമാക്കി. ഇന്നലെ ഗുദൈബിയ കൊട്ടാരത്തിൽ മുതിർന്ന ഉദ്യോഗസ്ഥരെയും സാന്പത്തിക ഉപദേഷ്ടാക്കളെയും മാധ്യമ പ്രതിനിധികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ പുരോഗതിക്കും സമൃദ്ധിക്കും വേണ്ടി പ്രവർത്തിക്കാൻ ബഹ്‌റൈൻ ജനതയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പ്രധാനമന്ത്രി പ്രാദേശിക, അന്തർദേശീയ പ്രശ്നങ്ങൾ ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു. ബഹ്‌റൈൻ എല്ലായ്പ്പോഴും ഒരു സന്പൂർണമായ രാഷ്ട്രമായി തുടരുമെന്നും സമാധാനം, സഹകരണം, സഹിഷ്ണുത എന്നിവ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സേവന മേഖലയിലും ടെലികമ്യൂണിക്കേഷൻ രംഗത്തും ദേശീയ താൽപര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ ബഹ്‌റൈൻ ജനത നേരിടുന്ന പ്രശ്നങ്ങൾ നീക്കുന്നതിന് ശ്രമങ്ങൾ നടത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ദേശസ്നേഹം വളർത്തുന്നതിൽ മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം വലുതാണെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed