ബഹ്റൈനിലെ മലയാളി സാരഥികളെ പരിചയപ്പെടുത്തി ലയൺ ഹാർട്ട്

മനാമ : ബഹ്റൈനിലെ ബിസിനസ് മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ പൂർണ്‍ണവിവരങ്ങളടങ്ങിയ പുസ്തകം ലയൺ ഹാർട്ട് എന്ന പേരിൽ 4 പി.എം ന്യൂസ് പുറത്തിറക്കുന്നു. വർഷങ്ങളായി നീണ്ടു നിൽക്കുന്ന സുദൃഢമായ ബന്ധമാണ് കേരളത്തിന് ബഹ്റൈനുമായുള്ളത്. എണ്ണയുടെ കണ്ടെത്തലിനോടൊപ്പം തന്നെ ഇവിടെ ആരംഭിച്ച പ്രവാസ കുടിയേറ്റത്തിൽ മലയാളികളുടെ സ്ഥാനം വളരെ പ്രധാനപ്പെട്ടതാണ്.
രാജ്യത്തിന്റെ സർവ്വതോന്മുഖമായ വളർച്ചയിൽ എല്ലാ മേഖലകളിലും മലയാളിയുടെ സാന്നിദ്ധ്യവും നിർണ്ണായകമാണ്. പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന ഈ ബന്ധം പുതിയ വഴിത്താരകളിലെത്തി നിൽകുന്പോൾ ബഹ്റൈനിൽ ഇന്ന് സജീവമായി വിവിധ പ്രവർത്തന മണ്ധലങ്ങളിൽ തങ്ങളുടെ കൈയൊപ്പ് ചാർത്തുന്ന തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളുടെ ജീവചരിത്രം ആലേഖനം ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ലയൺ ഹാർട്ട് എന്ന പുസ്തകം ബഹ്റൈൻ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 4 പി.എം പുറത്തിറക്കുന്നത്.
പൂർണ്ണമായും ഇംഗ്ലീഷിലാണ് ഇത് പ്രസിദ്ധീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് വിളിക്കേണ്ട നന്പർ 38444687 എന്നതാണ്.