ഫുട്ബോൾ കളിക്കുന്നതിനിടെ അധ്യാപകൻ മരണമടഞ്ഞു

മനാമ : ബഹ്‌റൈനിലെ നോർത്തേൺ ഗവർണറേറ്റിൽ ഫുട്ബോൾ കളിക്കുന്നതിനിടെ അധ്യാപകൻ മരണമടഞ്ഞു. നഅഈം സെക്കണ്ടറി ബോയ്‌സ് സ്‌കൂൾ അസിസ്റ്റന്റ് പ്രിൻസിപ്പാളും, അധ്യാപകനുമായ ഖാദിം അൽ ഖൈദൂം ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രിയിൽ സാറിലുള്ള ഒരു സ്വകാര്യ ഗ്രൗണ്ടിൽ സുഹൃത്തുക്കളുമായി ഫുട്ബോൾ കളിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായത് മൂലമാണ് മരണം സംഭവിച്ചത്. രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സംഭവസ്ഥലത്തു വെച്ച് തന്നെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇന്നലെ നോർത്തേൺ സെഹ്‌ല ശ്‌മശാനത്തിൽ സംസ്‌കരിച്ചു.
നോർത്തേൺ സെഹ്‌ലയിലെ ബിൻ ഷഹീബ് മഅതം കമ്മ്യൂണിറ്റി സെന്ററിലും, സ്ത്രീകൾക്ക് ജെർദാബിലെ ജെർദാബ് മഅതമിലും അനുശോചനം രേഖപ്പെടുത്താമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.