മാർത്തോമ്മ പ്രതിഭാ പുരസ്കാരം ‘ടീച്ചറമ്മയ്ക്ക് ’

മനാമ : ബഹ്റിൻ മാർത്തോമ്മ യുവജന സഖ്യത്തിന്റെ 2016-−17 വർഷത്തെ പ്രതിഭാ പുരസ്കാരം കവിയത്രിയും ഫോർ പി.എം ന്യൂസ് കുട്ടിത്തം പേജിലൂടെ ശ്രദ്ധേയയായിമാറിയ ടീച്ചറമ്മ എന്ന പേരിൽ അറിയപ്പെടുന്ന വത്സാ ജേക്കബ്ബിന് സമ്മാനിക്കുമെന്ന് യുവജനസഖ്യം ഭാരവാഹികൾ അറിയിച്ചു. ഇന്ത്യൻ സ്‌കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപികയായ വത്സാ ജേക്കബ് ഭക്തിഗാനങ്ങൾ, നാടക ഗാനങ്ങൾ, ദേശഭക്തി ഗാനങ്ങൾ തുടങ്ങിയവയും എഴുതിയിട്ടുണ്ട്. കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപികയും കുട്ടിത്തം എഡിറ്ററും കൂടിയായ ടീച്ചറമ്മയ്ക്ക് ഈ പുരസ്കാരം നൽകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് യുവജനസഖ്യം ഭാരവാഹികൾ അറിയിച്ചു.