സംസ്ഥാന സ്‌കൂള്‍ കായികമേള: ആദ്യസ്വര്‍ണം എറണാകുളത്തിന്


കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ ആദ്യസ്വര്‍ണം എറണാകുളം ജില്ലയ്ക്ക്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ബിബിന്‍ ജോര്‍ജാണ് സ്വര്‍ണം നേടിയത്. തിരുവനന്തപുരം സായിയിലെ അഭിനവ് സുരേന്ദ്രന്‍ വെളളിയും പാലക്കാട് പറളി സ്‌കൂളിലെ പിഎന്‍ അജിത്ത് വെങ്കലവും നേടി.
സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തില്‍ പാലക്കാടിന്റെ സി. ബബിത സ്വര്‍ണം നേടി. ദേശീയ റെക്കോര്‍ഡോടെയാണ് ബബിതയുടെ നേട്ടം. ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തില്‍ കോതമംഗലം മാര്‍ ബേസിലിന്റെ ആദര്‍ശിനാണ് സ്വര്‍ണം.
ഡിസ്‌കസ് ത്രോ, ഷോട്ട്പുട്ട്, ജാവലിന്‍ ത്രോ, സീനിയര്‍ പെണ്‍കുട്ടികളുടെ ലോംഗ് ജമ്പ്, റിലേ, 400 മീറ്റര്‍ ഓട്ടം തുടങ്ങിയവയാണ് ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങള്‍.

You might also like

Most Viewed