ഇന്ന് എൽ ക്ലാസിക്കോ


മാഡ്രിഡ്: സ്പാ­നിഷ് ലാ­ ലി­ഗയിൽ ഈ സീ­സണി­ലെ­ ആദ്യ എൽ ക്ലാ­സി­ക്കോ­ ഇന്ന് ബാ­ഴ്‌സലോ­ണയു­ടെ­ ഹോം തട്ടകമാ­യ ന്യൂ­ക്യാ­ന്പിൽ നടക്കും. ഇന്ത്യൻ സമയം വൈ­കു­ന്നേ­രം 8.45നാണ് കി­ക്കോ­ഫ്. ഫു­ട്ബോ­ളി­നെ­ സ്നേ­ഹി­ക്കു­ന്നവരെ­ല്ലാം ഒരു­പോ­ലെ­ ആവേ­ശത്തോ­ടെ­ കാ­ത്തി­രി­ക്കു­ന്ന പോ­രാ­ട്ടമാണ് ക്ലബ്ബ് ഫു­ട്ബോ­ളി­ലെ­ ബാ­ഴ്സലോ­ണ-റയൽ മാ­ഡ്രിഡ് അങ്കം. - 
ലാ­ ലി­ഗയിൽ പോ­യി­ന്റ്‌ നി­ലയിൽ‍ ഒന്നും രണ്ടും സ്ഥാ­നത്താണ്‌ റയലും ബാ­ഴ്സയും. 13 മത്സരങ്ങളിൽ‍ നി­ന്ന്‌ തോ­ൽ‍­വി­യറി­യാ­തെ­ 33 പോ­യി­ന്റു­മാ­യി­ റയ­ലാണ്‌ ഒന്നാം സ്ഥാ­നത്ത്‌. 10 ജയവും മൂ­ന്നു­ സമനി­ലയു­മാണ്‌ അവർ‍­ക്കു­ള്ളത്‌. എട്ടു­ ജയവും മൂ­ന്നു­ സമനി­ലയും രണ്ടു­ തോ­ൽ‍­വി­യു­മാ­യി­ 27 പോ­യി­ന്റോ­ടെ­ ബാ­ഴ്‌സലോ­ണ രണ്ടാം സ്ഥാ­നത്തു­ണ്ട്‌. ഏറ്റവും മി­കച്ച ഫു­ട്ബോ­ളർ ആരെ­ന്നു­ള്ള ക്രി­സ്റ്റ്യാ­നോ­ റൊ­ണാ­ൾ­ഡോ­യും ലയണൽ മെ­സി­യും തമ്മി­ലു­ള്ള പോ­രാ­ട്ടത്തി­നു­ കൂ­ടി­യാണ് എൽ­ക്ലാ­സി­കോ­ വേ­ദി­യാ­കു­ന്നത്. ബാ­ഴ്സയു­ടെ­ മു­ന്നേ­റ്റ നി­രയി­ലെ­ പ്രസി­ദ്ധമാ­യ എം.എസ്.എൻ (മെ­സി­, സു­വാ­രസ്, നെ­യ്മർ­) ത്രയം ഇറങ്ങും. റയലി­ന്റെ­ ബി­.ബി­.സി­ ത്രയത്തിൽ (ബെ­ൻ­സമ, ബെ­യ്ൽ, ക്രി­സ്റ്റ്യാ­നോ­) ഗെ­രത് ബെ­യ്ലിന് പരി­ക്ക് മൂ­ലം ഇറങ്ങാ­നാ­വി­ല്ല. -
 
 
 
 

You might also like

Most Viewed