നാഷണൽ ആക്ഷൻ ചാർട്ടർ വാർഷികം: ബഹ്റിൻ ഭരണ നേതൃത്വത്തിന് ആശംസാ പ്രവാഹം

മനാമ: നാഷണൽ ആക്ഷൻ ചാർട്ടർ 15ാമത് വാർഷികമാഘോഷിക്കുന്ന വേളയിൽ ബഹ്റിൻ രാജാവ് ഷെയ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർക്ക് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ആശംസാ പ്രവാഹം. മന്ത്രിമാർ ജനപ്രതിനിധി സഭ സ്പീക്കർ, ഷൂറ കൗൺസിൽ സ്പീക്കർ പത്ര മാധ്യമങ്ങൾ എന്നിവർ ബഹ്റിൻ ഭരണ നേതൃത്വത്തിന് ആശംസാ സന്ദേശമയച്ചു. നാഷണൽ ആക്ഷൻ ചാർട്ടർ രാജ്യ പുരോഗതിയിലെ നാഴികക്കല്ലാണെന്ന് വിലയിരുത്തുകയും ഹമദ് രാജാവിന്റെ നേതൃത്വത്തിൽ നടത്തിയ വികസന ശ്രമങ്ങളെ പ്രകീർത്തിക്കുകയും ചെയ്തു.
ഭരണഘടനാ പ്രകാരം ഭരണം നടത്താനായാണ് രാജ്യത്ത് ആക്ഷൻ ചാർട്ടർ നിലവിൽ വന്നത്. 2001 ലാണ് നാഷണൽ ആക്ഷൻ ചാർട്ടർ നിർദ്ദേശം ബഹ്റിൻ രാജാവ് മുന്നോട്ടുവെച്ചത്.