സ്കൂൾ കെട്ടിടം തകർന്നുവീണ് ഒരു മരണം

കോഴിക്കോട്: കോഴിക്കോട് മുയിപ്പോത്ത് എ.യു.പി സ്കൂൾ കെട്ടിടം തകർന്നുവീണ് മാനേജര്‍ മരിച്ചു. സ്കൂൾ മാനേജര്‍ അബ്ദുറഹ്മാൻ (58) ആണ് മരിച്ചത്. കെട്ടിടത്തിന്‍റെ അറ്റകുറ്റപണിക്കിടെയായിരുന്നു അപകടം. മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.