നിയമ-നിക്ഷേപ മേഖലകളിൽ ബഹ്‌റൈൻ-ഇന്ത്യ സഹകരണം ശക്തമാക്കും


ഷീബ വിജയൻ

ന്യൂഡൽഹി: ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള നിയമ, നീതിന്യായ, നിക്ഷേപ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഉന്നതതല കൂടിക്കാഴ്ച നടന്നു. കൗൺസിൽ ഫോർ ഇന്റർനാഷണൽ ഡിസ്പ്യൂട്ട് റെസല്യൂഷൻ (CIDR) ജനറൽ സെക്രട്ടറി പ്രൊഫ. മരീക് പട്രാനി പോൾസൺ, ഇന്ത്യൻ കേന്ദ്ര നിയമ സാംസ്കാരിക പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘ്‌വാളുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യയിൽ നടന്ന അന്താരാഷ്ട്ര ഐക്യരാഷ്ട്രസഭയുടെ 'യുൻസിട്രാൽ' (UNCITRAL) ആഘോഷ സമ്മേളനത്തിനിടെയായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുന്നതിനും നിയമ-വ്യാവസായിക തർക്ക പരിഹാര രംഗങ്ങളിൽ കൂടുതൽ ഏകോപനം സാധ്യമാക്കുന്നതിനും ചർച്ചകൾ വഴിതുറന്നു.

article-image

്േ്േ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed