എയർപോർട്ടിലെ മോഷണശ്രമത്തിനിടയിൽ വിദേശിയെ അറസ്റ്റു ചെയ്തു

മനാമ: എയർപോർട്ടിലെ മോഷണശ്രമത്തിനിടെ ഒരു വിദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെയെത്തിയ ഒരു സൗദി വനിതയുടെ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ ഒരു ബ്രിട്ടീഷ് പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ജനുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുരക്ഷാ പരിശോധനയ്ക്കായി എയർപോർട്ടിൽ ട്രേയിൽ നിക്ഷേപിച്ച ഐ-ഫോൺ 6 കാണാതാവുകയായിരുന്നു. യാത്രക്കാരിയുടെ പരാതിയെത്തുടർന്ന് അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഒരു ബ്രിട്ടീഷ് പൗരൻ ഫോൺ കൈക്കലാക്കുന്നതായി കണ്ടെത്തിയത്. ഇയാൾ എയർപോർട്ടിന് വെളിയിൽ കടക്കുന്നതിന് മുൻപ് തന്നെ പോലീസ് അറസ്റ്റ് ചെയ്തു.
എന്നാൽ ഇയാൾക്ക് ഇതേ മോഡൽ ഫോൺ ഉണ്ടെന്നും തന്റെതാണെന്ന് തെറ്റിദ്ധരിച്ച് ഫോൺ ട്രേയിൽ നിന്ന് എടുക്കുകയായിരുന്നുവെന്നാണ് ഇയാൾ പോലീസിന് മൊഴി നൽകിയിരിക്കുന്നത്. ഇയാൾ കുറ്റം കുറ്റം നിഷേധിച്ചതായും പോലീസ് പറഞ്ഞു. എന്നാൽ ഫോൺ കൈവശപ്പെടുത്തിയ ശേഷം അത് ഓഫ് ചെയ്തത് അന്വേഷണോദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
സൗദി വനിത പരാതിയില്ലെന്ന് എഴുതിനൽകിയതോടെ ഇയാളെ പോലീസ് മോചിപ്പിച്ചു.