രാജ്യത്ത് ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് 9000 ബാലപീഡനങ്ങള്‍


മുംബൈ: രാജ്യത്ത് ഒരു വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്നത് 9000 ബാലപീഡനങ്ങളെന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതില്‍ ഒരു ശതമാനം കേസുകളില്‍ മാത്രമാണ് കുറ്റവാളികള്‍ക്കെതിരെ നടപടികളുണ്ടാകുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്ന്. നോബേല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ഥിയുടെ ലേഖനത്തിലാണ് ഇതു സംബന്ധിച്ചു വ്യക്തമാക്കുന്നത്. 1981 മുതലുള്ള തന്റെ പോരാട്ടത്തിന്റെ ചിത്രമാണ് ഇപ്പോള്‍ ഇദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. പുതിയ പുസ്തകത്തിന്റെ തന്റെ ജീവിതം കുട്ടികള്‍ക്കായി മാറ്റി വച്ചിരിക്കുന്നതിന്റെ ചരിത്രവും അദ്ദേഹം വ്യക്തമായി പറയുന്നു. കുട്ടികള്‍ക്കു വേണ്ടി, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ക്കെതിരായ പോരാട്ടം ഏരെ ബുദ്ധിമുട്ടു നിറഞതും, മോശമായ അനുഭവം നേരിടേണ്ടി വരുന്നതുമാണെന്ന് അദ്ദേഹം പറയുന്നു. നോബര്‍ സമ്മാനം നേടിയിട്ടു പോലും പല കോണുകളില്‍ നിന്നുമുള്ള ആരോപണങ്ങളെയും അവഗണനകളെയും നേരിടേണ്ടി വരുന്നുണ്ടെന്ന അഭിപ്രായമാണ് അദ്ദേഹം പങ്കു വയ്ക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ തന്റെ ബച്പന്‍ ബചാവോ ആന്‍ദോളന്‍ നേരിടേണ്ടി വരുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങളെയാണെന്നും അദ്ദേഹം പറയുന്നു. 

You might also like

  • Straight Forward

Most Viewed