ഹൃദയാഘാതം; മലയാളി യുവാവ് മരിച്ചു


മനാമ: ഹൃദയാഘാതം മൂലം മയാളി യുവാവ് ഇന്ന് രാവിലെ ബഹ്റിനിൽ നിര്യാതനായി. 32 വയസ്സുള്ള കണ്ണൂർ പെരിങ്ങത്തൂർ സ്വദേശി അബ്ദുള്ളയാണ് മരിച്ചത്. ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്. ഒരു വർഷം മുന്പ് ബഹ്റിനിൽ എത്തിയ യുവാവ് മനാമ സെൻട്രൽ മാർക്കറ്റിലെ ഒരു േസ്റ്റഷനറി കടയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു.  

ഭാര്യ സൈനബ മൂന്ന് ആഴ്ചകൾക്ക് മുന്പാണ് ബഹ്റിനിൽ എത്തിയത്. നാല് വർഷങ്ങൾക്ക് മുൻപ് വിവാഹിതരായ ഇവർക്ക് കുട്ടികൾ ഇല്ല.

സൽമാനിയ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് അയക്കുന്നതിനുള്ള ശ്രമങ്ങൾ ബഹ്റിൻ കെ.എം.സി.സിയുടെ 
നേതൃത്വത്തിൽ നടന്നുവരുന്നു. ഈ ആഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരണമടയുന്ന രണ്ടാമത്തെ മലയാളിയാണ് അബ്ദുള്ള. ജനുവരി 10ന് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി അനിൽ കുമാർ (49) ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

 

You might also like

Most Viewed