നിരോധിത കാലയളവിൽ മത്സ്യബന്ധനം; വ്യത്യസ്ത കേസുകളിൽ ഇന്ത്യക്കാർ ഉൾപ്പെടെ നിരവധിപേർ പിടിയിൽ


നിരോധിത കാലയളവിൽ മത്സ്യം പിടിച്ചതുമായി ബന്ധപ്പെട്ട് വ്യത്യസ്ത കേസുകളിൽ നിരവധിപേർ പിടിയിലായി. മൂന്ന് വ്യത്യസ്ത കേസുകൾ കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്തതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു. നിരോധനമുണ്ടായിരുന്ന സമയത്ത് അയക്കൂറ പിടിച്ചതിന് നാല് ഇന്ത്യൻ പൗരന്മാരെയും നിരോധിത വല ഉപയോഗിച്ചതിന് നാല് ബഹ്‌റൈൻ പൗരന്മാരെയും പ്രോസിക്യൂഷൻ കസ്റ്റഡിയിലെടുത്തു.

ബിലാജ് അൽ ജസാറിൽനിന്നാണ് സ്വദേശികളെ പിടികൂടിയത്. 65 കിലോഗ്രാം ചെമ്മീനുമായി ഇവരുടെ ഒരു ബോട്ടും പിടിച്ചെടുത്തു. നിരോധിത ബോട്ടം ട്രാൾ വലകളും ഇവരിൽനിന്ന് കണ്ടെടുത്തു. മാലികിയയിൽ ബോട്ടിൽനിന്ന് സമാനമായ രീതിയിൽ 90 കിലോഗ്രാം ചെമ്മീൻ പിടിച്ചെടുത്തു. ഈ കേസിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.

article-image

ോേേോ്

You might also like

  • Straight Forward

Most Viewed