സിജി ബഹ്‌റൈൻ യൂത്ത് ലീഡർഷിപ്പ് പ്രോഗ്രാം ഫിനാലെ സംഘടിപ്പിച്ചു


മനാമ: 

സിജി ബഹ്‌റൈൻ സംഘടിപ്പിച്ച രണ്ട് യൂത്ത് ലീഡർ ഷിപ്പ് പ്രോഗ്രാമുകളുടെ ഫിനാലെ ഉമ്മുൽ ഹസ്സം കിംസ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ചു നടന്നു. ബഹ്‌റൈൻ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ രണ്ടര മാസം വീതം നടന്ന ഡാഫൊഡിൽസ്, ലെജന്റ്സ് എന്നീ രണ്ടു പരിപാടികളുടെ സമാപനമായി നടത്തിയ പരിപാടിക്ക് ചീഫ് മെന്റെറും ബഹ്‌റൈൻ സ്റ്റഡി സെന്റർ ഡയറക്ടറുമായ കമാൽ മുഹിയുദ്ദീൻ നേതൃത്വം നൽകി. ഡോ. ഷെമിലി പി ജോൺ ഫിനാലെ ഉത്ഘാടനം ചെയ്തു. ഓവറോൾ ചാമ്പ്യൻ ആയി ഹംദാൻ സാലിഹ്, ബെസ്റ്റ് ലീഡർ ആയി മനാൽ മൻസൂർ , ബെസ്റ്റ് കമ്മ്യൂണിക്കേറ്റർ ആയി മിന്ഹ ഷഹീൻ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. റിയാദ് ശ്രീലങ്കൻ സ്‌കൂൾ മുൻ പ്രിൻസിപ്പൽ അമാനുള്ള സാലിഹ് സ്വാഗതം പറഞ്ഞ പരിപാടിയിൽ പരിശീലകരായ ഒലിവ്ർ സംസോറ്റ്, ജീൻ മാർക്, ലാർബി, അനിരുദ് എന്നിവർ ആശംസകൾ നേർന്നു. വനിതാ വിങ് പ്രസിഡണ്ട് ലൈല ശംസുദ്ധീൻ നന്ദി രേഖപ്പെടുത്തി. സിജി ബഹ്റൈൻ ചെയർമാൻ യുസുഫ് അലി, ചീഫ് കോർഡിനേറ്റർ ഫാസിൽ താമരശ്ശേരി, സിജി ഇന്റർനാഷണൽ എച്ച് ആർ കോർഡിനേറ്റർ ഷിബു പത്തനംതിട്ട, എക്സിക്യൂട്ടീവ് അംഗങ്ങളായ സജീർ, ഹുസൈൻ എന്നിവർ പങ്കെടുത്തു

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed