ബഹ്റൈനിലെ കേരള കാത്തലിക്ക് അസോസിയേഷന് പുതിയ നേതൃത്വം


മനാമ:

ബഹ്റൈനിലെ പ്രമുഖ മലയാളി സംഘടനയായ കേരള കാത്തലിക്ക് അസോസിയേഷന്റെ 2024-2026 വർഷത്തേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നടന്നു. സഗയയിലെ കെസിഎ ആസ്ഥാനത്ത് വെച്ച് നടന്ന പൊതുയോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. റിട്ടേണിംഗ് ഓഫീസർ മാത്യു ജോസഫ് തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. പ്രസിഡണ്ടായി ജെയിംസ് ജോൺ, ജനറൽ സെക്രട്ടറിയായി വിനു ക്രിസ്റ്റി, ട്രഷറർ ആയി നവീൻ എബ്രഹാം എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.

മറ്റ് ഭാരവാഹികൾ ലിയോ ജോസഫ് (വൈസ് പ്രസിഡണ്ട്), സജി ലൂയിസ് (അസിസ്റ്റൻ്റ് ജനറൽ സെക്രട്ടറി), നിക്‌സൺ വർഗീസ് (അസിസ്റ്റൻ്റ് ട്രഷറർ), സേവി മാത്തുണ്ണി (മെമ്പർഷിപ്പ് സെക്രട്ടറി), ജിയോ ജോയ് (എന്റർടൈൻമെന്റ് സെക്രട്ടറി), സോവിച്ചൻ ചേനാട്ടുശ്ശേരി (സ്പോർട്സ് സെക്രട്ടറി), ജിൻസ് ജോസഫ് (ലോഞ്ച് സെക്രട്ടറി), രാജു പി ജോസഫ് (ഇന്റേണൽ ഓഡിറ്റർ), അശോക് മാത്യു (ഇന്റേണൽ ഓഡിറ്റർ)

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed