അടുത്ത നാല് വർഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അംഗീകാരം


അടുത്ത നാല് വർഷത്തേക്കുള്ള വിദ്യാഭ്യാസ കലണ്ടറിന് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം അംഗീകാരം നൽകിയതായി മന്ത്രാലയം അറിയിച്ചു. 2023−24 അധ്യയന വർഷം മുതൽ 2026−27 അധ്യയന വർഷം വരെയുള്ള വർഷങ്ങളിലേക്കുള്ള വിദ്യാഭ്യാസ കലണ്ടറിനാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഈ വർഷം ആഗസ്റ്റ് 27നാണ് അധ്യയന വർഷം ആരംഭിക്കുന്നത്. സാധാരണയായി അക്കാദമിക വർഷത്തിന്റെ മധ്യത്തിൽനൽകിവരാറുള്ള അവധി ഈ വർഷം ഡിസംബർ 28നാണ് ആരംഭിക്കുകയെന്നും അധികൃതർ വ്യക്തമാക്കി. 

2024−2025 അധ്യയന വർഷം 2024 സെപ്റ്റംബർ ഒന്നിന് ആരംഭിക്കും. ഈ അധ്യയന വർഷത്തെ മധ്യകാല അവധി 2024 ഡിസംബർ 2ന് ആരംഭിക്കും.2025−2026 അധ്യയന വർഷത്തെ ക്ലാസുകൾ 2025 ഓഗസ്റ്റ് 31ന് ആരംഭിക്കും. ഈ അധ്യയന വർഷത്തെ മധ്യകാല അവധി 2025 ഡിസംബർ 28ന് ആരംഭിക്കും. 2026−2027 അധ്യയന വർഷം 2026 ഓഗസ്റ്റ് 30ന് ആരംഭിക്കും. മധ്യകാല അക്കാദമിക് അവധി 2026 ഡിസംബർ 27ന് ആരംഭിക്കും.

article-image

567r57

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed