ഒമാനിലെ വാദി ദർബാത്ത് വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു


കനത്ത മഴയെ തുടർന്ന് അടച്ചിട്ട ഒമാനിലെ വാദി ദർബാത്ത് വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുത്തു.മഴ ഒഴിഞ്ഞ് അന്തരീക്ഷം ശാന്തമായതോടെയാണ് നിത്യവും നിരവധി സന്ദർശകരെത്തുന്ന പ്രദേശം ജനങ്ങൾക്കായി തുറന്നു കൊടുത്തത്. പൊതു സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞുകൊണ്ടാണ്  എല്ലാവർക്കുമായി സൈറ്റ് വീണ്ടും തുറക്കുന്നതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം അറിയിപ്പിറക്കിയത്. 

വാദി ദർബത്തിലേക്ക് തങ്ങളുടെ പ്രിയപ്പെട്ട സന്ദർശകരെ സ്വാഗതം ചെയ്യുന്നതായും അവർ കുറിപ്പിൽ അറിയിച്ചു.കനത്ത മഴയും താഴ്വരയിലെ അമിത വെള്ളപ്പാച്ചിലും കണക്കിലെടുത്താണ് ദോഫാർ ഗവർണറേറ്റിലെ വാദി അടച്ചിട്ടത്. താൽക്കാലിക മുൻകരുതൽ നടപടികളുടെ ഭാഗമായി പ്രദേശത്തുനിന്ന് ജനങ്ങളെ ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed