സിക്കിമിൽ വാഹനാപകടം; 6 ജവാന്മാർക്ക് വീരമൃത്യു


സിക്കിമിൽ വാഹനാപകടത്തിൽ 16 ജവാന്മാർക്ക് വീരമൃത്യു. വടക്കൻ സിക്കിമിൽ വാഹനം താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടം.  നാല് പേർക്ക് പരിക്കേറ്റു. രാവിലെ ചാറ്റെനിൽ നിന്ന് താംഗുവിലേക്ക് പോവുകയായിരുന്ന മൂന്ന് സൈനിക വാഹനങ്ങളിൽ ഒന്നാണ് അപകടത്തിൽപ്പെട്ടത്.ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയും പരിക്കേറ്റ നാലു പേരെ എയർ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും 13 സൈനികരുമാണ് മരണപ്പെട്ടത്. അപകടത്തിലേറ്റ ഗുരുതര പരിക്കാണ് മരണ കാരണം− സേന പ്രസ്താവനയിൽ അറിയിച്ചു.

അപകടത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അനുശോചനം രേഖപ്പെടുത്തി. വടക്കൻ സിക്കിമിൽ നടന്ന വാഹനാപകടത്തിൽ കരസേനാംഗങ്ങളുടെ ജീവൻ നഷ്ടപ്പെട്ടതിൽ അഗാധമായ വേദനയുണ്ട്. അവരുടെ സേവനത്തിനും പ്രതിബദ്ധതയ്ക്കും രാജ്യം അങ്ങേയറ്റം നന്ദി പറയുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കാൻ പ്രാർത്ഥിക്കുന്നു− രാജ്‌നാഥ് സിങ് ട്വീറ്റ് ചെയ്തു.

article-image

r557r57

You might also like

Most Viewed