ടിക്കറ്റിനെ ചൊല്ലി തർക്കം; ടിടിഇ ട്രെയിനിൽ നിന്ന് തള്ളിയിട്ട് സൈനികന്‍റെ കാൽ അറ്റുപോയി

ടിക്കറ്റിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ടിക്കറ്റ് എക്സാമിനർ(ടിടിഇ) ട്രെയിനിൽ നിന്ന് തള്ളിയിട്ട സൈനികന്‍റെ കാൽ അറ്റുപോയി. ഉത്തർ പ്രദേശിലെ സോനു എന്ന സൈനികനാണ് ദാരുണമായ സംഭവത്തിന് ഇരയായത്. ദിബ്രുഗഡിൽ നിന്ന് ന്യൂഡൽഹിയിലേക്ക് സഞ്ചരിക്കുകയായിരുന്ന രാജധാനി എക്സപ്രസ് ബറേലി സ്റ്റേഷനിലെത്തിയ വേളയിലാണ് സംഭവം നടന്നത്. ടിക്കറ്റ് പരിശോധിക്കുന്നതിനിടെ സുപൻ ബോറെ എന്ന ടിടിഇ സോനുവുമായി തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തർക്കം രൂക്ഷമായതോടെ സോനുവിനെ ബറേലി സ്റ്റേഷനിലെ രണ്ടാം നന്പർ പ്ലാറ്റ്ഫോമിലേക്ക് ബോറെ തള്ളിയിട്ടു.
നീങ്ങിത്തുടങ്ങിയ ട്രെയിനിനിടയിൽപ്പെട്ട സോനുവിന് ഗുരുതരമായി പരിക്കേറ്റെന്ന് കണ്ടതോടെ ബോറെ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സോനുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും കൊലപാതകശ്രമം ചാർജ് ചെയ്യപ്പെട്ട ബോറെയെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
dhdfh