യുഎഇ പ്രസിഡന്‍റെ നിര്യാണം; ഇന്ത്യയിൽ ദുഃഖാചരണം

യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യ. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനോടുള്ള ആദര സൂചകമായി ഇന്ത്യയിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.
ദുഃഖാചരണത്തിന്‍റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും. നേരത്തെ യുഎഇ പ്രസിഡന്‍റിന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ ദുഃഖം രേഖപ്പെടുത്തിയിരുന്നു.