ലോകകപ്പ് വേദികളിലെ മാലിന്യങ്ങളിൽ നിന്ന് ഖത്തർ ഉൽപ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി

ലോകകപ്പ് വേദികൾക്ക് സമീപത്തെ മാലിന്യങ്ങളിൽ നിന്ന് ഖത്തർ ഉൽപ്പാദിപ്പിച്ചത് അഞ്ചരലക്ഷം കിലോവാട്ട് വൈദ്യുതി. ആകെ 2173 ടൺ മാലിന്യമാണ് ഖത്തർ ലോകകപ്പിന്റെ എട്ട് വേദികളിൽ നിന്നുമായി ലഭിച്ചത്. ഇതിൽ 28 ശതമാനം ഗ്രീൻ എനർജിയാക്കി മാറ്റി. അതായത് 5.58340 കിലോവാട്ട് വൈദ്യുതി.
ബാക്കി 72 ശതമാനം മാലിന്യത്തിൽ നിന്നും 797 ടൺ ജൈവവളവും ലഭിച്ചു. നവംബർ 20 മുതൽ ഡിസംബർ 18 വരെ ലോകകപ്പ് സമയത്ത് ഖത്തറിൽ നിന്നും ആകെ ലഭിച്ചത് അഞ്ചര ലക്ഷത്തോളം ടൺ മാലിന്യമാണ്. ഇതെല്ലാം സമാന രീതിയിലാണ് റീസൈക്കിൾ ചെയ്തത്.
പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയാണ് ശുചീകരണ പ്രവർത്തനങ്ങൾക്കായി നിയോഗിച്ചിരുന്നത്. പേപ്പർ, കാർഡ്ബോർഡ്, പ്ലാസ്റ്റിക്, മെറ്റൽ, ഗ്ലാസ് എന്നിവയായി 1129 ടൺ മാലിന്യമാണ് ലഭിച്ചത്. ഇതെല്ലാം ഫാക്ടറികളിൽ അസംസ്കൃത വസ്തുക്കളായി ഉപയോഗിക്കുന്നു. പന്ത്രണ്ടായിരത്തിലേറെ ജീവനക്കാരെയും 1627 ട്രക്കുകളുമാണ് മാലിന്യങ്ങൾ ശേഖരിക്കുന്നതിനും സംസ്കരിക്കുന്നതിനുമായി ഖത്തർ നിയോഗിച്ചിരുന്നത്.
yrtut