കുവൈറ്റ് അർബുദത്തിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾക്ക് നിരോധനം


അർബുദത്തിന് കാരണമാകുന്ന സൗന്ദര്യവർധക വസ്തുക്കൾ നിരോധിച്ച് കുവൈറ്റ് സർക്കാർ. ലിലിയൽ എന്നറിയപ്പെടുന്ന സൗന്ദര്യവർധക വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതും വിൽക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട് കുവൈറ്റ് വാണിജ്യ വ്യവസായ മന്ത്രി മസെൻ അൽ നഹദ് ഉത്തരവിറക്കി. സൗന്ദര്യ വർധക വസ്തുക്കളിൽ ഉപയോഗിക്കുന്ന ബ്യൂട്ടിൽഫെനൈൽ, മെഥിൽപ്രോപിയോണൽ തുടങ്ങിയ ഘടകങ്ങൾ അർബുദത്തിന് കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് വാണിജ്യമന്ത്രാലയം വ്യക്തമാക്കി.

കോസ്മെറ്റിക് ഉത്പന്നങ്ങളിലും അലക്കുപൊടികളിലും സുഗന്ധദ്രവ്യമായി സാധാരണയായി ഉപയോഗിക്കുന്ന രാസ സംയുക്തമാണ് ലിലിയൽ. നേരത്തെ, യൂറോപ്യൻ കെമിക്കൽസ് ഏജൻസിയും ഈ വസ്തുക്കൾ നിരോധിച്ചതായി മന്ത്രാലയം ചൂണ്ടിക്കാട്ടി.

article-image

fghjgfhjfg

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed