മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യപകമായി പ്രതിഷേധം


 


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിൻസിപ്പിൾ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യപകമായി പ്രതിഷേധം. പ്രതിപക്ഷ സംഘടനങ്ങളുടെ മാര്‍ച്ച് പലയിടത്തും കയ്യാങ്കളിയിലേക്ക് നീങ്ങി. 144 നിയന്ത്രണങ്ങൾക്കിടെ തലസ്ഥാനത്തും പ്രതിഷേധം കടുക്കുകയാണ്. ഇരുപതോളം പേരടങ്ങുന്ന യുവമോർച്ച മാർച്ച് വി വി രാജേഷ് ഉദ്‌ഘാടനം ചെയ്യുന്നു. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടിക്കയറാന്‍ ശ്രമിച്ച യുവമോര്‍ച്ച പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
മുഖ്യമന്ത്രി രാജി വെച്ച് പുറത്ത് പോകണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൃശ്ശൂർ സ്വരാജ് റൗണ്ടിൽ ജോസ് തിയ്യറ്ററിന് മുൻവശത്തെ റോഡ് ഉപരോധിച്ചു. പാലക്കാട് സുൽത്താൻ പേട്ട ജംഗ്ഷലും യുവമോർച്ച പ്രവർത്തകർ റോഡ് ഉപരോധിക്കുന്നു. പ്രതിഷേധം കടുത്തത്തോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കൊലത്ത് യൂത്ത്‌ കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ചിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിക്കുന്നു. കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ മാർച്ചില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.

You might also like

Most Viewed