അൽ-സവാഹിരി മരിച്ചോ ജീവിച്ചിരിപ്പുണ്ടോയെന്ന് അറിയില്ല; യുഎസ് വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് താലിബാൻ ഭരണകൂടം


അൽ-ഖ്വായ്ദ തലവനും കൊടുംഭീകരനുമായിരുന്ന അയ്മൻ അൽ-സവാഹിരിയെ കഴിഞ്ഞ ദിവസമായിരുന്നു അമേരിക്ക വ്യോമാക്രമണത്തിലൂടെ വധിച്ചത്. കാബൂളിലെ വസതിയിൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന സവാഹിരിയെ ഡ്രോൺ ആക്രമണത്തിലൂടെ വധിച്ചത്.
കാബൂളിലെ വസതിയിൽ ബാൽക്കണിയിൽ നിൽക്കുകയായിരുന്ന സവാഹിരിയെ ഡ്രോൺ ആക്രമണത്തിലൂടെ അതിവിദഗ്ധമായാണ് യുഎസ് കൊലപ്പെടുത്തിയത്.എന്നാലിത് ദോഹ കരാറിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സവാഹിരിയുടെ വധത്തെ അപലപിച്ച് അഫ്ഗാൻ ഭരണകൂടമായ താലിബാൻ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി അറിയിച്ചിരിക്കുകയാണ് താലിബാൻ. അമേരിക്ക അവാകശപ്പെടുന്നതിനെക്കുറിച്ച് താലിബൻ നേതൃത്വത്തിന് യാതൊരറിവുമില്ല. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഗ്നിസ്ഥാൻ ദോഹ കരാറിൽ പ്രതിജ്ഞാബദ്ധരാണ്. യുഎസിന്റെ അവകാശവാദത്തെക്കുറിച്ച് താലിബാന്റെ ഭാഗത്ത് നിന്നും അന്വേഷണം പുരോഗമിക്കുകയാണ്. ഇക്കാര്യത്തിൽ ‘നിജസ്ഥിതി’ പുറത്തുകൊണ്ടുവരും. കണ്ടെത്തൽ ഏവരെയും അറിയിക്കുമെന്നും താലിബാൻ വ്യക്തമാക്കി.നിരവധി അമേരിക്കൻ പൗരന്മാരെ ഉൾപ്പെടെ ആയിരക്കണക്കിന് ആളുകളെ കൊലപ്പെടുത്തിയ അൽ-ഖ്വായ്ദയ്‌ക്കും മറ്റ് ഭീകരസംഘടനകൾക്കും വലിയ തിരിച്ചടിയാണ് സവാഹിരിയുടെ വധം നൽകുന്നത്. അൽ-ഖ്വായ്ദയുടെ ഭീകരതയ്‌ക്ക് സാക്ഷ്യം വഹിച്ച സൗദി ഉൾപ്പെടെയുള്ള രാജ്യങ്ങൾ സവാഹിരിയുടെ വധത്തെ സ്വാഗതം ചെയ്തും രംഗത്തെത്തിയിരുന്നു.

 

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed