രണ്ടു മുതൽ‍ 18 വയസുവരെയുള്ള കുട്ടികൾ‍ക്ക് കോവാക്സിൻ നൽകാൻ അനുമതി


ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്ക് കോവാക്സിൻ നൽകാനുള്ള അനുമതിയുമായി ഡ്രഗ്‌സ് ആന്‍ഡ് കണ്‍ട്രോളർ‍ ജനറൽ‍ ഓഫ് ഇന്ത്യ (ഡിസിജിഐ). രണ്ടു മുതൽ‍ 18 വയസുവരെയുള്ള കുട്ടികൾ‍ക്ക് കോവാക്സിൻ അടിയന്തര ഉപയോഗമായി നൽകാമെന്നാണ് ഡിസിജിഐ അറിയിച്ചത്.  ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് കുട്ടികളിൽ‍ കോവാക്‌സിന്‍റെ ആദ്യ മുന്നുഘട്ട പരീക്ഷണങ്ങളും പൂർ‍ത്തിയാക്കിയിരുന്നു. ഇതിനു പിന്നാലെ ഡിസിജിഐയുടെ വിദഗ്ധ സമിതി നടത്തിയ വിലയിരുത്തലിലാണ് അനുമതി നൽ‍കിയത്. 

അതേസമയം, കോവാക്‌സിൻ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലോകാരോഗ്യ സംഘടന ഇതുവരെ നൽകിയിട്ടില്ല. അനുമതി വൈകുന്നത് വിദേശത്ത് പഠിക്കുന്ന വിദ്യാർ‍ത്ഥികൾ‍ അടക്കമുള്ള ഇന്ത്യക്കാരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed