നാട്ടു നോവ് (കവിത)

പത്തര മണിക്കഞ്ഞിയൊട്ടൊരു
ചെറും ചൂടിലൊത്തിരി
കുടിപ്പിച്ചോരുമ്മൂമ്മയെ..
ഇത്തിരിപ്പോരമതെപ്പോഴും
ബാക്കിയാവും കുഴിപ്പാത്ര−
മിനുപ്പോർമ്മയെ..
ഉപ്പു നീരൊട്ടിപ്പുളിക്കും
കടു മാങ്ങ
തൊട്ടു കൂട്ടും
കൊതിക്കുഞ്ഞോർമ്മയെ
ഇപ്പോഴും കോരി കുളിർക്കുവാനല്ലേ
ഞാൻ കുത്തരി വാങ്ങുന്നു
പൊന്നോമനേ..