പ്രവാസി വ്യവസായി മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിർമ്മിച്ച ടു മെൻ എന്ന ചിത്രം ആഗസ്ത് അഞ്ചിന് റിലീസ് ചെയ്യുന്നു


ബഹ്റൈൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസ് ചെയ്തുവരുന്ന മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ ഡി ഗ്രൂപ്പിന്റെ ബാനറില്‍ നിർമ്മിച്ച് കെ. സതീഷ് സംവിധാനം ചെയ്യുന്ന ടു മെന്‍ എന്ന ചിത്രം ആഗസ്ത് 5ന് റിലീസിനൊരുങ്ങുന്നു. രണ്ട് പുരുഷന്മാരുടെ അസാധാരണ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു യാത്രയില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന രണ്ട് പേരുടെ കഥയാണ് ടു മെന്‍. നാടക രചയിതാവ് മുഹാദ് വെമ്പായം ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രം പൂര്‍ണമായും ദുബായിയില്‍ ആണ് ചിത്രീകരിച്ചത്.

എം.എ. നിഷാദും ഇര്‍ഷാദ് അലിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ത്രില്ലര്‍, ഡ്രാമ മൂഡില്‍ പ്രേക്ഷകനെ ആകര്‍ഷിക്കുന്ന തരത്തിൽ ഒരുക്കിയ ചിത്രം ഒരു റോഡ് മൂവി ആണെന്നും പറയാം. പിക്കപ്പ് ഡ്രൈവറായ അബുവിന്റെ ജീവിതത്തിലേക്ക് ബക്രീദിന്റെ തലേന്ന് അവിചാരിതമായി കടന്നുവരുന്ന സഞ്ജയ് മേനോനുമായുണ്ടാകുന്ന അസാധരണമായ ബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. പിക്കപ്പ് ഡ്രൈവറായ അബുവിനെ അവതരിപ്പിക്കുന്നത് നിഷാദ് ആണ്. 40 വർഷത്തോളം പ്രവാസ ജീവിതം നയിക്കുന്ന ഡ്രൈവർ ആണ് അബു. ഇദ്ദേഹത്തിന്റെ പിക്കപ്പ് വാനിലേക്ക് ഒരിക്കൽ കടന്നുവരുന്ന സഞ്ജയ് എന്ന ബിസിനസുകാരൻ ആണ് ഇര്‍ഷാദ് അലി.

ഒരു തിയേറ്റർ എക്സ്പീരിയൻസ് ഡിമാൻഡ് ചെയ്യുന്ന സിനിമയാണ് ഇതെന്നും, സൗണ്ടിനും വിഷ്വൽസിനും വലിയ പ്രധാന്യമാണ് ഉള്ളതെന്നും അതൊരിക്കലും മൊബൈൽ കാഴ്ചയിൽ ലഭിക്കില്ലെന്നും സംവിധായകൻ കെ സതീഷ് പറയുന്നു. അനുമോൾ, ആര്യ, ലെന, ബിനു പപ്പു, ലെന, സുധീർ കരമന, രഞ്ജി പണിക്കർ, സോഹൻ സീനുലാൽ, മിഥുൻ രമേഷ്, അർഫാസ് ഇഖ്ബാൽ, കൈലാഷ്, സുനിൽ സുഖദ, ഡോണി ഡാർവിൻ എന്നിവരും ചിത്രത്തിലുണ്ട്. ഡാനി ഡാർവിനും ഡോണി ഡാർവിനും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരാണ്. ടു മെൻ എന്ന ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ടി വി രഞ്ജിത്തും മൊഹമ്മദുമാണ്. അക്കീഫ്, റൂബൻ അനു തോമസ്, അർഷാദ് ആർകെ എന്നിവരാണ് സഹസംവിധായകർ. എ ജേർണി നോട്ട് ബൈ ചോയ്‌സ് എന്ന ടാഗ്‌ലൈനോടെയാണ് ടു മെൻ എന്ന ചിത്രം എത്തുന്നത്. റഫീഖ് അഹമ്മദിന്റെ വരികൾക്ക് ആനന്ദ് മധുസൂദനൻ ആണ് ടു മെൻ എന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.

article-image

നിർമാതാവ് മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ കുടുംബത്തോടൊപ്പം 

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed