രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ


അമേരിക്കൻ ഡോളറിന് മുന്നിൽ വീണ്ടും കൂപ്പുകുത്തി ഇന്ത്യൻ രൂപ. ഡോളറിന് 81.50 രൂപ എന്ന നിലയിലേക്കാണ് തിങ്കളാഴ്ച രാവിലെ രൂപ വീണത്. എക്കാലത്തെയും താഴ്ന്ന നിലയിലാണിത്. രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ രംഗത്തിറങ്ങിയാലും അത് എളുപ്പമായിരിക്കില്ല എന്നാണ് നിരീക്ഷകർ പറയുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് രൂപയുടെ ഇടിവിന് കാരണമെന്നാണ് വിലയിരുത്തൽ.

രൂപയുടെ തകർച്ച സാമ്പത്തിക വ്യവസായിക മേഖലകളിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും. രാജ്യം ബ്രിട്ടീഷ് സാമാജ്യത്തിൽ നിന്നും മോചനം നേടുമ്പോൾ രൂപയുടെ വിനിമയ നിരക്ക് പൗണ്ടിന് മുന്നിൽ 13.33ലും രൂപ ഡോളറിന് മുന്നിൽ 3.30ലുമായിരുന്നു.

article-image

eu5ru

You might also like

  • Straight Forward

Most Viewed