ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ സ്വീകരിച്ചു


നിയുക്ത ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബിനെ ബഹ്‌റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പബ്ലിക് അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് ആൽ ഖലീഫ സ്വീകരിച്ചു.   

ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സഹകരണം വർധിപ്പിക്കുന്നതിനുള്ള ബഹ്‌റൈന്റെ പ്രതിബദ്ധത ഡോ. ശൈഖ റാണ ബിൻത് ഈസ ബിൻ ദൈജ് ആൽ ഖലീഫ ഊന്നിപ്പറഞ്ഞു. പരിശീലനം, ഗവേഷണം, കൺസൽട്ടിങ്, വൈദഗ്ധ്യകൈമാറ്റം എന്നീ മേഖലകളിൽ ഇന്ത്യയുമായി സഹകരണം വ്യാപിപ്പിക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ താൽപര്യം കൂടികാഴ്ച്ചയിൽ അവർ ചൂണ്ടിക്കാട്ടി.

article-image

ാൈീ

You might also like

Most Viewed