ദയ ബഹ്‌റൈൻ കൺവെൻഷൻ സംഘടിപ്പിച്ചു


കോഴിക്കോട് ജില്ലയിലെ വേളം കാക്കുനി കേന്ദ്രമായി ഭിന്നശേഷിയുള്ളവരുടെ ഉന്നമനത്തിനായി പ്രവർത്തിച്ചുവരുന്ന ദയ സെന്റർ ഫോർ ഹെൽത്ത് & റീഹാബിലിറ്റേഷൻ സെന്ററിന്റെ ഭാവിപ്രവർത്തനത്തിന് സഹകരണമഭ്യർഥിച്ച് സെഗയ്യ ബി.എം.സി ഹാളിൽ കൺവെൻഷൻ സംഘടിപ്പിച്ചു. ദയയുടെ പ്രതിനിധികളായി ഡോ. ഇസ്മായിൽ, സി.സി. റഷാദ്, കെ. അജ്മൽ, ഫൈസൽ കായക്കണ്ടി, നവാസ് പാലക്കുനി എന്നിവർ പങ്കെടുത്തു. പുതിയ കെട്ടിടത്തിലേക്ക് മാറുന്ന സ്ഥാപനത്തിന്റെ മെഷീനുകൾക്കുള്ള വിഭവസമാഹരണം ഉദ്ഘാടനം കുരുട്ടി മൊയ്തുഹാജി ഡോ. ഇസ്മായിലിന് നൽകി നിർവഹിച്ചു.

മൂസ പള്ളിക്കര, കെ.പി ഫാമിലിക്കുവേണ്ടി കെ.പി. മൊയ്തു, ആർ. പവിത്രൻ, മുഹമ്മദ്‌ മേത്തറമൽ, രജി പോറാകൂൽ, ഫൈസൽ തറവട്ടത്ത്, അസീസ്, അയ്യൂബ് മുച്ചിലോട്ട്, നിസാർ കക്കുളങ്ങര തുടങ്ങിയവർ സമാഹരണത്തിൽ പങ്കാളികളായി. ബി.എം.സി ഡയറക്ടർ ഫ്രാൻസിസ് കൈതാരത്ത് ഉദ്ഘാടനം ചെയ്തു. ദയ ട്രഷറർ സി.സി. റഷാദ്, ഫൈസൽ കായക്കണ്ടി തുടങ്ങിയവർ പ്രവർത്തനപദ്ധതി വിശദീകരിച്ചു. സലീം പാലക്കുനി, റഷീദ് മാഹി, അസീൽ അബ്ദുറഹ്മാൻ, യു.കെ. ബാലൻ, അഷ്‌റഫ്‌ കാട്ടിൽ പീടിക, സാനിപോൾ ഇന്ത്യൻക്ലബ്‌, ഇബ്രാഹീം ഹസൻ പുറക്കാട്ടിരി, എൻ. അബ്ദുൽ അസീസ്, മജീദ് തണൽ, കെ.ടി. സലീം, അബ്ദുൽ ഖാദർ മറാസീൽ, റഫീഖ് നാദാപുരം ആർ. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു.

ദയയുടെ ബഹ്‌റൈൻ കോഓഡിനേഷൻ ഭാരവാഹികളായ മൂസ പള്ളിക്കര, ജലീൽ, മുനീർ പിലാക്കൂൽ, രജി, നൗഷാദ് വടക്കയിൽ, മുഹമ്മദ്‌ ഷാഫി, ജലീൽ, ഖാദർ മുതുവന, റിയാസ് കൊറോത്ത്, ഫൈസൽ തറവട്ടത്ത് തുടങ്ങിയവർ നേതൃത്വം നൽകി. ലത്തീഫ് ആയഞ്ചേരി അവതാരകനായിരുന്നു. സി.എം. കുഞ്ഞബ്ദുല്ല സ്വാഗതവും ടി.ടി. അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

article-image

hgfdg

article-image

gfhgfhgf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed