ബഹ്റൈൻ എസ്. എൻ. സി. എസ്. വനിതാവേദി ഉദ്ഘാടനം നടത്തി


ബഹറൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ഉപവിഭാഗമായ വനിതാവേദിയുടെ ഉദ്ഘാടനം എസ്. എൻ. സി. എസ് സിൽവർ ജൂബിലി ഹാളിൽ, സ്ത്രീകളും കുട്ടികളും അവതരിപ്പിച്ച കലാപരിപാടികളോടെ, ക്ഷണിക്കപ്പെട്ട അതിഥികളുടെയും എസ്.എൻ.സി.എസ്. കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ നടന്നു. ദീർഘകാലമായി ബഹ്റൈനിൽ പ്രവർത്തിച്ചു വരുന്ന കോട്ടക്കൽ ആര്യവൈദ്യശാലയിലെ ഡോക്ടർ. ഷിനിത പ്രശോഭാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്. സ്ത്രീ ശാക്തീകരണത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ഊന്നിപ്പറഞ്ഞ ഉദ്ഘാടക, സ്ത്രീ എവിടെ സംരക്ഷിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യുന്നുണ്ടോ അവിടെ സന്തുഷ്ടിയും ഐശ്വര്യവും വിളയാടുമെന്ന് സംസ്കൃത ശ്ലോകങ്ങൾ ഉദ്ധരിച്ചുകൊണ്ട് അഭിപ്രായപ്പെടുകയുണ്ടായി.


പന്ത്രണ്ട് അംഗങ്ങൾ അടങ്ങുന്ന വനിതാവിഭാഗത്തിന്റെ കൺവീനറായി അനിത ശിവരാജൻ ചുമതലയേറ്റു. ജോയിന്റ് കൺവീനർമാരായി സുജി അജിത്, മഞ്ചുഷ ചന്ദ്രബാബു എന്നിവരെ തെരഞ്ഞെടുത്തു.

വനിതാവിഭാഗം അംഗമായ അഞ്ജന രാജേഷ് അവതാരകയായ പ്രസ്തുത ചടങ്ങിൽ അനിത ശിവരാജൻ അധ്യക്ഷത വഹിച്ചു. ജോയിന്റ് കൺവീനറായ സുജി അജിത് സ്വാഗത പ്രാസംഗികയായി. സമീപകാലത്ത് നടന്നുകൊണ്ടിരിക്കുന്ന സ്ത്രീ മുന്നേറ്റങ്ങളെ കുറിച്ച് ഉദാഹരണ സഹിതം സംസാരിച്ച സുജി അജിത്, തങ്ങളുടെ പ്രവർത്തന കാലയളവിൽ പുതുമയാർന്നതും, സംഘടനയുടെ യശസ്സ് വർദ്ധിപ്പിക്കുന്നതുമായ, കൂട്ടായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുമെന്ന് സൂചിപ്പിക്കുകയുണ്ടായി.

എസ്. എൻ. സി. എസ്. ചെയർമാൻ സുനീഷ് സുശീലൻ, ജനറൽ സെക്രട്ടറി വി. ആർ. സജീവൻ, വൈസ് ചെയർമാനും വനിതാ വിഭാഗം കോർഡിനേറ്ററുമായ സന്തോഷ് ബാബു എന്നിവർ ആശംസകളും, ജോയിന്റ് കൺവീനർ മഞ്ചുഷ ചന്ദ്രബാബു നന്ദിയും രേഖപ്പെടുത്തി.

article-image

gdhfghfhf

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed