മുസ്‍ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രഫ. ഖാദർ മൊയ്‌തീൻ ബഹ്‌റൈനിലേക്ക്

ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്റ് പ്രഫസർ ഖാദർ മൊയ്‌തീൻ ബഹ്‌റൈനിലെത്തും. കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി മാർച്ച് 17ന് മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനായി ഇവിടെ എത്തുന്ന അദ്ദേഹം സി.എച്ച്. മുഹമ്മദ് കോയ സ്മാരക വിദ്യാഭ്യാസ അവാർഡ് സുബൈർ ഹുദവിക്ക് സമ്മാനിക്കും. ജില്ല കമ്മിറ്റി വർഷങ്ങളായി നടത്തിവരുന്ന അഹ്‌ലൻ റമദാൻ പ്രഭാഷണവും പരിപാടിയിൽ നടക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസ നവോത്ഥാനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനങ്ങൾക്കാണ് ഖുർതുബ ഫൗണ്ടേഷൻ മേധാവി കൂടിയായ സുബൈർ ഹുദവി അവാർഡിന് അർഹനായത്.
ചടങ്ങിൽ മുസ്‍ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി.കെ. സുബൈറും പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി ഫൈസൽ കോട്ടപ്പള്ളി ചെയർമാനായും, ഇസ്ഹാക്ക് വില്യാപ്പള്ളി ചീഫ് കോർഡിനേറ്ററായുമുള്ള സ്വാഗതസംഘം രൂപീകരിച്ചു. പരിപാടിയുടെ പോസ്റ്റർ പ്രകാശനം കെ.എം.സി.സി ഹാളിൽ അഡ്വക്കേറ്റ് ഓണമ്പള്ളി മുഹമ്മദ് ഫൈസി മുഖ്യരക്ഷാധികാരി ഹബീബ് റഹ്മാന് നൽകി നിർവഹിച്ചു.
DFGDFGDFG