2022ലെ ബഹ്‌റൈൻ പ്രതിഭ നാടക പുരസ്‌ക്കാരത്തിനുള്ള രചനകൾ ക്ഷണിച്ചു


2022ലെ ബഹ്‌റൈൻ പ്രതിഭ നാടക പുരസ്‌ക്കാരത്തിനുള്ള രചനകൾ ക്ഷണിച്ചു. രചയിതാക്കൾ ഇന്ത്യൻ പൗരന്മാരായിരിക്കണം. ലോകത്തിൽ എവിടെ താമസിക്കുന്നവർക്കും പങ്കെടുക്കാവുന്നതാണ്.  25000 രൂപയും, ഫലകവും,  കീർത്തിപത്രവും അടങ്ങുന്നതാണ്  പുരസ്‌കാരം. ഇന്ത്യയിലെ നാടകരംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ ഉൾക്കൊള്ളുന്ന ജൂറിയാണ് രചനകൾ തിരഞ്ഞെടുക്കുക. പുരോഗമനാശയങ്ങൾ ഉൾക്കൊള്ളുന്ന, ഒരു മണിക്കൂർ വരെ  അവതരണ ദൈർഘ്യം വരാവുന്ന,  2021 ജനുവരി 1-ന് ശേഷമുള്ള, പ്രസിദ്ധീകരിച്ചതും, പ്രസിദ്ധീകരിക്കാത്തതും മൗലികവുമായുള്ള മലയാള നാടക രചനകളായിരിക്കും പുരസ്‌കാരത്തിനായി പരിഗണിക്കുക.

നാടക രചനകൾ 2022 ഒക്ടോബർ 31നുള്ളിൽ  bpdramaawards@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ PDF ആയി ലഭിച്ചിരിക്കേണ്ടതാണ്. രചയിതാവിന്റെ വ്യക്തി വിവരങ്ങളും മറ്റും (പേര്, മേൽവിലാസം, മൊബൈൽ നമ്പർ, ഇ മെയിൽ) നാടക രചനയോടൊപ്പം പ്രത്യേകം അനുബന്ധമായി അയക്കേണ്ടതാണെന്ന് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

article-image

െ്പും

You might also like

  • Megamart
  • Lulu Exhange
  • 4PM News

Most Viewed