ലോകോത്തര യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള ബിരുദപഠനത്തിന് ലോറൽസ് എജുക്കേഷൻ സെന്റർ ബഹ്റൈൻ


നൂതനമായ വിവിധയിനം സ്പെഷ്യലൈസേഷനുകളിൽ ലോകോത്തര യൂണിവേഴ്സിറ്റികളിൽ നിന്നുമുള്ള ബിരുദപഠനത്തിന് ബഹ്റൈനിൽ താമസിക്കുന്ന വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നതായി മാഹൂസിലെ ലോറൽസ് എജുക്കേഷണൽ സെന്റർ അധികൃതർ അറിയിച്ചു. ഐഐടി മദ്രാസ്, ജെയിൻ യൂണിവേഴ്സിറ്റി, അകേഷ്യ യൂണിവേഴ്സിറ്റി യുഎസ്എ, ജെക്സ് ബിസിനസ് സ്കൂൾ ഫ്രാൻസ് എന്നിവിടങ്ങളിൽ നിന്നുള്ള ബിഎസ് സി, ബിബിഎ, ബികോം കോഴ്സുകളിലേയ്ക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. മികച്ച അദ്ധ്യാപകരുടെ ശിക്ഷണത്തിൽ കോളേജ് അന്തരീക്ഷത്തിലുള്ള ക്ലാസുകളും, യൂണിവേഴ്സിറ്റി അദ്ധ്യാപകർ നേരിട്ട് നടത്തുന്ന ഓൺലൈൻ ക്ലാസുകളും അടങ്ങിയ പഠനരീതിയാണ് ഇവിടെ ഒരുക്കിയിട്ടുള്ളതെന്ന് ലോറൽസ് എജുക്കേഷൻ സെന്റർ ഡയറക്ടർ അഡ്വ അബ്ദുൽ ജലീൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും നേരിട്ടുള്ള കൗൺസിലിങ്ങ് സെഷനുകൾക്കും 36458340 അല്ലെങ്കിൽ 34567220 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടേത്.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed