ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു


മനാമ; ബഹ്‌റൈൻ കേരളീയ സമാജം വനിതാ വിഭാഗം ഷിഫാ അൽ ജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ഈ മാസം 22 ആം തീയതി സമാജത്തിൽ നടക്കുമെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള ,സമാജം ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു. സമാജം അംഗങ്ങൾ അല്ലാത്ത ആളുകൾക്കും ഈ അവസരം ഉപയോഗപ്പെടുത്താമെന്ന് സമാജം വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത് അറിയിച്ചു. ഓർത്തോ ഗൈനക്കോളജി ജനറൽ മെഡിസിൻ എന്നീ വിഭാഗത്തിലെ പ്രഗത്ഭരായ ഡോക്ടർമാരാണ് മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുക എന്ന് സമാജം വനിതാ വിഭാഗം പ്രസിഡന്റ് ജയാ രവികുമാർ, സെക്രട്ടറി അർച്ചന വിഭീഷ് എന്നിവർ പറഞ്ഞു. രാവിലെ 9 മണി മുതൽ ഒരു മണി വരെയാണ് മെഡിക്കൽ ക്യാമ്പ് ഉണ്ടാവുക. കൂടുതൽ വിവരങ്ങൾക്ക് 36782497 എന്ന നമ്പറിൽ ബന്ധപെടാവുന്നതാണ്.

You might also like

Most Viewed